ഒരുനാള്‍ എന്‍റെ ഹൃദയത്തിന്‍റെ ചുവപ്പ് നീ തിരിച്ചറിയും...
അന്ന് എന്‍റെ രക്തം കൊണ്ട് മേഘങ്ങള്‍ ചുവക്കും....
എന്‍റെ നിശ്വാസത്തിന്‍റെ കാറ്റില്‍ ചുവന്ന മഴയായി വീഴും...
അന്ന് ഭൂമിയിലെ മുഴുവന്‍ പൂക്കളും ചുവന്നു പൂക്കും....
അപ്പോള്‍ ഒരു പക്ഷെ ഞാന്‍ മരിച്ചിരിക്കും...!!!
ആര്‍ക്കാണ് നഷ്ടം...
ആത്യന്തികമായി എനിക്ക് എന്നുപറയാം...
പക്ഷെ നേട്ടങ്ങളുടെ കണക്കു പുസ്തകത്തിന്‍റെ താളുകള്‍
ഞാന്‍ പണ്ടെ ചീന്തി എറിഞ്ഞതല്ലേ...
ചിതറിയ ചീന്തുകള്‍ പെറുക്കി കൂട്ടാന്‍ ആര് മിനക്കെടുന്നു...
എന്‍റെ നഷ്ടങ്ങള്‍ ആണല്ലോ മറ്റൊരാളുടെ ലാഭം
കണക്കുകള്‍ക്ക് മുന്നില്‍ പണ്ട്മുതലേ എനിക്ക് തോല്‍വിയാണ്
തോല്‍ക്കാന്‍ ആള്‍ ഉണ്ടെങ്കിലല്ലേ ജയത്തിനു പ്രസക്തിയുള്ളൂ
ചോരെക്ക് നിറം ചുവപ്പെന്നും..
വിയര്‍പ്പിന് രുചി ഉപ്പുരസമെന്നും ...
മനസിലാക്കി തുടങ്ങുന്നതിനു തിരിച്ചറിവെന്നു പേര്‍..
ഇത്രയൊക്കെ തിരിച്ചറിഞ്ഞിട്ടു നേട്ടം ആര്‍ക്ക്,എന്തിന്...
Monday, 31 August 2009
Subscribe to:
Post Comments (Atom)

ReplyDeleteافضل شركة رش مبيدات بالاحساء