Monday 31 August 2009

നഷ്ടം = ലാഭം ...പക്ഷെ....

ഒരുനാള്‍ എന്‍റെ ഹൃദയത്തിന്‍റെ ചുവപ്പ് നീ തിരിച്ചറിയും...
അന്ന് എന്‍റെ രക്തം കൊണ്ട് മേഘങ്ങള്‍ ചുവക്കും....
എന്‍റെ നിശ്വാസത്തിന്‍റെ കാറ്റില്‍ ചുവന്ന മഴയായി വീഴും...
അന്ന് ഭൂമിയിലെ മുഴുവന്‍ പൂക്കളും ചുവന്നു പൂക്കും....
അപ്പോള്‍ ഒരു പക്ഷെ ഞാന്‍ മരിച്ചിരിക്കും...!!!
ആര്‍ക്കാണ് നഷ്ടം...
ആത്യന്തികമായി എനിക്ക് എന്നുപറയാം...
പക്ഷെ നേട്ടങ്ങളുടെ കണക്കു പുസ്തകത്തിന്‍റെ താളുകള്‍
ഞാന്‍ പണ്ടെ ചീന്തി എറിഞ്ഞതല്ലേ...
ചിതറിയ ചീന്തുകള്‍ പെറുക്കി കൂട്ടാന്‍ ആര് മിനക്കെടുന്നു...
എന്‍റെ നഷ്ടങ്ങള്‍ ആണല്ലോ മറ്റൊരാളുടെ ലാഭം
കണക്കുകള്‍ക്ക്‌ മുന്നില്‍ പണ്ട്മുതലേ എനിക്ക് തോല്‍വിയാണ്
തോല്‍ക്കാന്‍ ആള്‍ ഉണ്ടെങ്കിലല്ലേ ജയത്തിനു പ്രസക്തിയുള്ളൂ
ചോരെക്ക് നിറം ചുവപ്പെന്നും..
വിയര്‍പ്പിന് രുചി ഉപ്പുരസമെന്നും ...
മനസിലാക്കി തുടങ്ങുന്നതിനു തിരിച്ചറിവെന്നു പേര്‍..
ഇത്രയൊക്കെ തിരിച്ചറിഞ്ഞിട്ടു നേട്ടം ആര്‍ക്ക്,എന്തിന്...

Saturday 29 August 2009

സ്വാര്‍ഥതകള്‍...

എന്‍റെ ജീവിതത്തിലേക്ക് ഒരു തിരിഞ്ഞു നോട്ടമാണിത്...........
ഞാന്‍ ആരാണ് ...
തിരിഞ്ഞു ചിന്തിക്കുമ്പോള്‍ എന്നെപ്പോലെ സ്വാര്‍ഥന്‍ ആരുണ്ട്‌ ....
എന്‍റെ ജീവിതം ആകെ ഒരു കാട്ടി കൂട്ടലുകള്‍ അല്ലെ?
രണ്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ സഫാരി സൂട്ടും ഷൂസും ധരിച്ചു നാട്ടിന്‍ പുറത്തെ ക്ലാസ്സില്‍ പത്രാസു കാട്ടി പോയപ്പോള്‍
മൂട് കീറിയ നിക്കറിട്ടു വന്ന എന്‍റെ സഹപാഠികളെ ഞാന്‍ ഏതു തലത്തില്‍ കണ്ടു....
അവരുടെ ഇല്ലായ്മയില്‍ ഞാന്‍ എന്‍റെ കേമത്തം കാട്ടി.........
പട്ടണത്തിലെ സ്കൂളില്‍ സ്പോര്‍ട്സ് മോഡല്‍ സൈക്കിള്‍ ഓടിച്ചു ഞാന്‍ ആളായി ...
എവിടെയും ഞാന്‍ എന്ന ഭാവം കപടമായി മറച്ചു‍വച്ച് മുന്‍പില്‍ നില്ക്കാന്‍ ഞാന്‍ ശ്രദ്ധിച്ചു....
എന്നെ പോലെ കള്ളന്‍ ആരുണ്ട്‌ ...
എന്നാല്‍ എല്ലാ കാലത്തും ഞാന്‍ ചില പ്രതിബധതകള്‍ പുലര്‍ത്താന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്...
എന്‍റെ സൌഹൃദങ്ങള്‍ക്ക് ഞാന്‍ എന്നും മാന്യമായ വിലകല്പിച്ചിട്ടുണ്ട് ...
എന്നാലാവുന്ന സഹായങ്ങള്‍ എന്നും നല്കാന്‍ ശ്രമിച്ചിട്ടുണ്ട് ....
പക്ഷെ എന്നും തിരികെ കിട്ടിയിട്ടുള്ളത് നീറുന്ന അനുഭവങ്ങള്‍ മാത്രം....
എല്ലാം ഉണ്ടെങ്കിലും അനാഥന്‍ എന്ന യാഥാര്‍ഥ്യം എന്നോടൊപ്പം ഒരു നിഴലായുണ്ട് .....
എനിക്ക് മാത്രം കാണാവുന്ന എന്‍റെ നിഴല്‍ .........

Friday 28 August 2009

ഞാന്‍ എന്തിനു ഈ ബ്ലോഗ്‌ തുടങ്ങി എന്ന് ചോദിച്ചാല്‍ എനിക്ക് ഉത്തരമില്ല....
വളരെ പ്രഗല്‍ഭരായ ഈ എഴുത്ത്‌ കാര്‍ക്കിടയില്‍ ഒരു ശവം പോലെ ഈ ഞാനും...
ഒരു വലിയ എഴുതുകാരനാവും എന്ന അഹങ്കാരം എനിക്കില്ല
ദിവസവും ഇപ്പോള്‍ മദ്യപാനം ശീലമായതിനാല്‍
എന്തെങ്കിലും എഴുതി കൂട്ടാം എന്ന സാധ്യത ഉണ്ട്...
പ്രണയമാണ് എന്‍റെ പ്രിയപ്പെട്ട വിഷയം എന്ന് തോന്നുന്നു .............
കാരണം കുട്ടിക്കാലം മുതല്‍ എനിക്ക് പ്രണയിനികള്‍ക്കു ക്ഷാമം ഇല്ല എന്നത് തന്നെ .....
വരും ദിനങ്ങള്‍ നമുക്ക് ചേര്‍ന്ന് ആഘോഷിക്കാം ...

anadhan...............

എന്തിന് എഴുതി തുടങ്ങുന്നു എന്നതിന് എനിക്ക് ഉത്തരമില്ല .....ഞാന്‍ വലിയ എഴുത്തുകാരന്‍ ആകും എന്നും ഞാന്‍ കരുതുന്നില്ല ......ബ്ലോഗ്‌ സംസ്കാരത്തിലെ എഴുത്തുകാര്‍ക്കിടയില്‍ ഒരു ചെറിയ ആളായി ഞാനും കൂടട്ടെ ...........